തളിപ്പറമ്പ്: പൊലിസിനെ ആക്രമിച്ചതുള്‍പ്പെടെ ഒൻപത് കേസുകളില്‍ പ്രതിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസ ലിനെയാണ് (40) തളിപ്പറമ്പ എസ്.ഐ: യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
പൊലീസിനെ അക്രമിച്ചതടക്കം ഒൻപത് കേസുകളില്‍ പ്രതിയായ ഫൈസല്‍ മുങ്ങിനടക്കുകയായിരുന്നു.കോടതി പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്.പിന്നീട് വിദേശത്തേക്ക് പോയ ഫൈസല്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്.
വെള്ളിയാഴ്ച്ച വൈകുന്നേരം കുറ്റേരിയില്‍ വെച്ച് കാര്‍ തടഞ്ഞാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.എസ്.ഐ: ടി.എസ്. ഷര്‍ഫുദീന്‍, സി.പി.ഒ: സി. പ്രജീഷ് എന്നിവരും അറസ്റ്റ് ചെയ്ത പൊലിസ് സംഘത്തിലുണ്ടായിരുന്നു.
