Zygo-Ad

കൊട്ടിയൂർ വൈശാഖ മഹോത്സവം വിമുക്തഭടന്മാർക്ക് സുരക്ഷാ ഡ്യൂട്ടിക്ക് അവസരം

 


കൊട്ടിയൂർ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിമുക്തഭടന്മാരെ നിയമിക്കുന്നു. ക്ഷേത്ര വിശ്വാസികളായ 55 വയസ്സിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. താല്പര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് കാർഡ് വിമുക്തഭട തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ നൽകണം.

മെയ് 15 വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി അപേക്ഷകൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വൈശാഖ മഹോത്സവ കാലയളവിൽ സുഗമമായ ദർശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമുക്തഭടന്മാരുടെ സേവനം അധികൃതർ തേടുന്നത്.

 

Previous Post Next Post