Zygo-Ad

കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു


കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ചെറുകുന്ന് കട്ടക്കുളം സ്വദേശി അനീഷിന്റെ മകന്‍ ഫെലിന്‍ ഫെഡറിക് (15) ആണ് മരിച്ചത്.

ഇന്നലെ രാത്രി കണ്ണപുരം പോലിസ് സ്‌റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ വച്ചായിരുന്നു അപകടം.

ഉല്‍സവത്തിന് പോയി മടങ്ങി വരുന്നതിനിടെയാണ് ഫെലിന്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഇന്നലെ രാത്രി മുതല്‍ നടത്തിയ തിരച്ചിലില്‍ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം ഇന്ന് വൈകുന്നേരം കട്ടക്കുളം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

Previous Post Next Post