കണ്ണൂർ: വാരം ട്രിനിറ്റി കോളേജ് മാനേജിംഗ് ഡയറക്ടർ മുണ്ടേരി കൈപ്പക്കയിൽ മെട്ട ഖദീജ മൻസിലിൽ കെ.ടി അബ്ദുൽ മജീദ് (51) അന്തരിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെ പനയത്താംപറമ്പ് ചാപ്പയിലെ കേളു വൈദ്യരുടെ വീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ താഴെചൊവ്വ തങ്കെക്കുന്നിലാണ് താമസം. ചികിത്സയ്ക്കായി വൈദ്യരുടെ വീട്ടിൽ എത്തിയതായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം പിന്നീട് നടക്കും.
