Zygo-Ad

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേലേരിമുക്ക് നൂഞ്ഞേരി സ്വദേശി പി.കെ. സൂഫിയാൻ (18)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

 ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സൂഫിയാന് ഗുരുതരമായി പരിക്കേറ്റു.ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ചേലേരിമുക്ക് നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി - ജുബൈരിയത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിനാൻ, സിദ്ഫ. 

എസ്.എസ്.എഫ് (SSF)ചേലേരി യൂണിറ്റ് ഫിനാൻസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രമുഖ പണ്ഡിതനും എസ്.എം.എ (SMA) സംസ്ഥാന വൈസ് പ്രസിഡന്റുമായ 

അബ്ദുൾ റഷീദ് ദാരിമിയുടെ പേരക്കുട്ടിയാണ്. നിലവിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു സൂഫിയാൻ.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Previous Post Next Post