പേരാവൂർ: വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച കേസില്‍ വൈദികൻ അറസ്റ്റില്‍.
കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി. വികാരി സുല്‍ത്താൻ ബത്തേരി മാനിവയല്‍ സ്വദേശി ഉപ്പുവീട്ടില്‍ അഖില്‍ ജോഷിയാണ് (33) അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു.
കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടല്‍ നടന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എൻ.എസ് വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
