Zygo-Ad

സമൂഹ മാധ്യമം വഴി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; യുവാവിനെതിരേ കേസ്


കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന വിധത്തില്‍ സമൂഹ മാധ്യമം വഴി സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ സൈബർ പൊലീസ് കേസെടുത്തു.

കണ്ണൂർ പാച്ചപൊയ്ക സ്വദേശി അനുനന്ദിനെതിരേയാണ് (19) കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.

സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രദർശിപ്പിച്ച്‌ "സ്വർണം കള്ളൻ' എന്ന അടിക്കുറിപ്പോടെ പ്രിയദർശിനി ഓലായിക്കര എന്ന അക്കൗണ്ട് വഴി പ്രചരിപ്പിച്ച്‌ അധിക്ഷേപിച്ചതായാണ് പരാതി.

പ്രകോപനപരമായ പോസ്റ്റ് പ്രചരിപ്പിച്ച്‌ സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്നതിന് ശ്രമം നടത്തിയതായും പിണറായി എരുവട്ടി സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post