Zygo-Ad

'അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചു, സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലം, വീട്ടുകാരെ കളിയാക്കി സംസാരിച്ചു'; ഡെന്റല്‍ വിദ്യാർഥി നിതിൻ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്


കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിൻ രാജ് കൂട്ടുകാരോട് പറയുന്ന ശബ്ദ സന്ദേശം പുറത്ത് വന്നു.

അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചുവെന്നും സ്റ്റാഫ്‌ റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിൻ രാജ് കൂട്ടുകാരോട് പറയുന്നുണ്ട്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. 

ഇന്റേണല്‍ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നല്‍കാൻ എന്നും പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍ വച്ച്‌ നിരന്തരം അപമാനിച്ചെന്നും നിതിൻ രാജ് വെളിപ്പെടുത്തുന്നുണ്ട്.

Previous Post Next Post