Zygo-Ad

പയ്യന്നൂരിൽ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘർഷം; വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം, കാർ കത്തിച്ചു

 


കണ്ണൂർ: പയ്യന്നൂരിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന വ്യക്തിയുടെ വീടിന് നേരെ അക്രമം. മഹാദേവ ഗ്രാമം സ്വദേശി ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് അർദ്ധരാത്രിയോടെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കാർ ആളിക്കത്തുന്നത് കണ്ട് പുറത്തിറങ്ങിയ പുരുഷോത്തമനും കുടുംബവും ഉടൻ തന്നെ തീ അണയ്ക്കാൻ ശ്രമിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. അക്രമത്തിന് പിന്നിൽ പ്രദേശത്തെ സി.പി.ഐ.എം പ്രവർത്തകരാണെന്ന് പുരുഷോത്തമൻ ആരോപിച്ചു.

മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന യു.ഡി.എഫ് ആരോപണത്തിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. പയ്യന്നൂർ നഗരസഭയിലെ വിവിധ വാർഡുകളിലും കരിവെള്ളൂർ പെരളം, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തുകളിലും സി.പി.ഐ.എം വ്യാപകമായി കള്ളവോട്ട് ചെയ്തതായി യു.ഡി.എഫ് ആരോപിച്ചു. കണ്ടോത്ത് സ്‌കൂളിലെ ബൂത്തിൽ ഒരു സ്ത്രീ നാല് വോട്ട് ചെയ്യുന്നത് പിടികൂടിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



Previous Post Next Post