Zygo-Ad

കോഴിക്കോട്, കണ്ണൂർ സർവീസുകൾ റദ്ദാക്കി ജസീറ എയർവേയ്‌സ്; യാത്രക്കാർക്ക് തുക റീഫണ്ട് ചെയ്യും

 


കണ്ണൂർ/കോഴിക്കോട്: കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ദമ്മാം വഴി പ്രഖ്യാപിച്ചിരുന്ന സർവീസുകൾ ജസീറ എയർവേയ്‌സ് റദ്ദാക്കി. മെയ് 15 വരെയുള്ള സർവീസുകളാണ് പ്രവർത്തനപരമായ കാരണങ്ങളാൽ (Operational Reasons) റദ്ദാക്കിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

പ്രധാന വിവരങ്ങൾ:

റദ്ദാക്കിയ സർവീസുകൾ: കോഴിക്കോട്, കണ്ണൂർ എന്നിവയ്ക്ക് പുറമെ കോയമ്പത്തൂർ, ഗോവ, ലഖ്‌നൗ, മധുര, മംഗളൂരു, തിരുച്ചിറപ്പള്ളി, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

 റീഫണ്ട് നടപടികൾ: വിമാനങ്ങളിൽ ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകും. ട്രാവൽ ഏജന്റുമാർ വഴിയോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയോ ബുക്ക് ചെയ്തവർക്ക് അതാത് ഇടങ്ങളിലൂടെ റീഫണ്ടിന് അപേക്ഷിക്കാം. വെബ്‌സൈറ്റ്/ആപ്പ് വഴി നേരിട്ട് ബുക്ക് ചെയ്തവർക്ക് തുക നേരിട്ട് ലഭ്യമാകും.

 നേരത്തെയുള്ള ഷെഡ്യൂൾ: ഏപ്രിൽ 8 മുതൽ കോഴിക്കോട്ടേക്കും ഏപ്രിൽ 14 മുതൽ കണ്ണൂരിലേക്കും ആഴ്ചയിൽ രണ്ട് സർവീസുകളാണ് ദമ്മാം വഴി പ്രഖ്യാപിച്ചിരുന്നത്. കുവൈത്തിൽ നിന്ന് ബസ് മാർഗ്ഗം ദമ്മാമിൽ എത്തിച്ച ശേഷമായിരുന്നു വിമാനയാത്ര പ്ലാൻ ചെയ്തിരുന്നത്.

ഇന്ത്യയിലെ മറ്റ് എട്ട് നഗരങ്ങളിലേക്കുള്ള സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്നും യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് സമയക്രമം പരിശോധിക്കണമെന്നും ജസീറ എയർവേയ്‌സ് സി.ഇ.ഒ ഭരതൻ പശുപതി അറിയിച്ചു.



Previous Post Next Post