Zygo-Ad

നിധിന്‍ രാജിന്റെ മരണം; കെ.പി.എം.എസ്‌ കണ്ണൂര്‍ സിറ്റി പോലിസ്‌ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി


കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ്‌ വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ ദുരൂഹ മരണത്തെക്കുറിച്ച്‌ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ കണ്ണൂര്‍ സിറ്റി പോലിസ്‌ കമ്മിഷണര്‍ ഓഫീസിലേക്ക്‌ കേരള പുലയര്‍ മഹാസഭ (കെ പി എം എസ്‌ ) പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.

സംസ്‌ഥാന പ്രസിഡന്റ്‌് അഡ്വ:എ സനീഷ്‌ കുമാര്‍ അധ്യക്ഷനായി. സംസ്‌ഥാന സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.

Previous Post Next Post