Zygo-Ad

മെഡിസെപ് ക്ലെയിം; എൻജിഒഎ പ്രതിഷേധിച്ചു

 


കണ്ണൂർ: മെഡിസെപിന്റെ പേരില്‍ ജീവനക്കാരുടെ പണവും ഡാറ്റയും കൊള്ളയടിക്കുന്ന സംഘമായി ഇടതു സർക്കാർ മാറിയെന്നു കെപിസിസി മെംബർ രാജീവൻ എളയാവൂർ. 

ജീവനക്കാരുടെയും ആശ്രിതരുടെയും ആരോഗ്യത്തിനു സംരക്ഷണം നല്‍കേണ്ട സർക്കാരും ഇൻഷ്വറൻസ് കമ്പനിയും അവരുടെ ജീവൻ വച്ച്‌ കൊള്ളലാഭമുണ്ടാക്കി തടിച്ചു കൊഴുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മെഡിസെപ് വരിക്കാരായ ജീവനക്കാരുടെ ക്ലെയിം വെട്ടിക്കുറക്കുന്ന ഇൻഷ്വറൻസ് കമ്പനിയുടെയും അതിനു കൂട്ടുനില്‍ക്കുന്ന സർക്കാരിന്റേയും നിലപാടിനെതിരേ എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓറിയന്റല്‍ ഇൻഷ്വറൻസ് കണ്ണൂർ ഡിവിഷണല്‍ ഓഫീസിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അധ്യക്ഷത വഹിച്ചു. ജോയ് ഫ്രാൻസിസ്, അഷ്റഫ് മമ്പറം, എ. ഉണ്ണികൃഷ്ണൻ, അഷ്റഫ് ഇരിവേരി, കെ. അസീമ്പു, ഇ.പി. അബ്ദുള്ള, സി. നജ്മ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post