കണ്ണൂർ: നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുവായ ചെങ്കല്ലിന്റെ വില ഏപ്രിൽ 20 മുതൽ വർദ്ധിപ്പിക്കുമെന്ന് ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നിലവിൽ ചെങ്കൽ ഖനന മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളികളുടെ കൂലി വർദ്ധനവും കണക്കിലെടുത്താണ് വില കൂട്ടാൻ തീരുമാനിച്ചത്.
നിലവിലുള്ള വിലയിൽ നിന്ന് 8 രൂപ വർദ്ധിപ്പിക്കാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി പി. പ്രകാശ് ഇക്കാര്യം അറിയിച്ചു. ടി.പി. അബ്ദുൾ അസീസ്, കെ. മണികണ്ഠൻ, എം.പി. മനോഹരൻ, മുസ്തഫ പയ്യന്നൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
