കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്നാരോപിച്ചും യുവതി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
കണ്ണൂർ വനിതാ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയാണ് എം സി അതുൽ.
