കണ്ണൂർ: താവക്കര റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. അസ്ഥികൂടമായാണു മൃതദേഹം കണ്ടെത്തിയത്. മാസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ ഉടൻ തന്നെ കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.