Zygo-Ad

സ്കൂട്ടറിനുള്ളിൽ ചീറ്റിക്കൊണ്ട് മൂർഖൻ; കണ്ണൂരിൽ ഫ്ലാറ്റ് നിവാസികൾ പരിഭ്രാന്തിയിൽ

 


കണ്ണൂർ:ഫ്ലാറ്റിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി. കണ്ണൂർ കക്കാട് 'ബെൽമേർ' ഫ്ലാറ്റിലാണ് സംഭവം. സ്കൂട്ടറിന്റെ ഹെഡ്‌ലൈറ്റിനോട് ചേർന്ന ഭാഗത്താണ് പാമ്പ് പതുങ്ങിയിരുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഉള്ളിൽ നിന്ന് ചീറ്റൽ ശബ്ദം കേട്ടത്. സംശയം തോന്നി പരിശോധിച്ചതോടെ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പാമ്പ് പിടിത്തക്കാരൻ ബഷീർ വയനാടിനെ വിവരമറിയിച്ചു. അദ്ദേഹമെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂർഖനെ സുരക്ഷിതമായി പുറത്തെടുത്തത്.

വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വാഹനങ്ങൾക്കുള്ളിലും മറ്റും അഭയം പ്രാപിക്കുന്നത് പതിവാകുകയാണ്. വാഹനം എടുക്കുന്നതിന് മുൻപ് കൃത്യമായ പരിശോധന വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Previous Post Next Post