കണ്ണൂർ: താഴെ ചൊവ്വ പഴക്കടയുടെ അകത്തു നിന്നും മൂർഖൻ പാമ്പിനെ പിടികൂടി ഇന്ന് രാവിലെ പഴക്കുല എടുക്കാൻ പോകുമ്പോൾ തറയിൽ കണ്ടത് ചാക്കാണെന്ന് കരുതി എടുക്കാൻ പോകുമ്പോൾ ആണ് പാമ്പാണെന്ന് മനസ്സിലായത്.
കൃത്യസമയത്ത് കണ്ടതു കൊണ്ട് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. പാമ്പിനെ കണ്ടതിനെ തുടർന്ന് മാർക്ക് പ്രവർത്തകൻ ജിഷ്ണു പനങ്കാവ് സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടിയും ചെയ്തു.
