Zygo-Ad

കണ്ണൂർ മുല്ലക്കൊടിയിൽ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു


കണ്ണൂർ: കണ്ണൂ‍‍ർ മുല്ലക്കൊടിയില്‍ സിപിഎം പ്രവർത്തകന് കുത്തേറ്റു. കോണ്‍ഗ്രസ് പ്രവർത്തകനായ കൃഷ്‌ണനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു.

 വ്യാഴാഴ്ച വൈകിട്ട് 6:30 ഓടെ മുല്ലക്കൊടി യുപി സ്കൂളിലെ ബൂത്തിന് അടുത്താണ് സംഭവം. സിപിഐഎം പ്രവർത്തകനായ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശൻ (50) ആണ് കുത്തേറ്റത്.

 പോളിംഗ് കഴിഞ്ഞ് യുഡിഎഫ് ബൂത്ത് ഏജന്റ് ആയ ഭാസ്കരനൊപ്പം മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഭാസ്കരന്റെ സഹോദരനായ പി കൃഷ്ണൻ കയ്യിൽ കരുതിയ കത്തി കൊണ്ട് പ്രകാശനെ കുത്തുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ പ്രകാശനെ എകെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

കൂടാതെ, സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടിവി രാജേഷ്, ബിജു കണ്ടക്കൈ, തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള തുടങ്ങിയവരും കണ്ണൂർ എകെജി ആശുപത്രിയിൽ എത്തി പ്രകാശനെ  സന്ദർശിച്ചു.

Previous Post Next Post