Zygo-Ad

മുണ്ടേരി കടവിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

 


കണ്ണൂർ: മുണ്ടേരി കടവ് സതീശൻ റോഡിന് സമീപം കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും നിലവിൽ കണ്ണാടിപറമ്പ് ടാക്കീസ് റോഡിൽ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു അപകടം നടന്നത്. കിണർ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി അതിസാഹസികമായാണ് രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

Previous Post Next Post