വളപട്ടണം: തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വാഹന പ്രചരണ റാലി ലോറിയിലും ഇനി ലോറിയിലും ഡി ജെ സെറ്റ് ഘടിപ്പിച്ചും ബൈക്കുകളിലുമായി പ്രചരണം നടത്തി വാഹന ഗതാഗതം തടസ്സപ്പെടുത്തിയ 100 യുഡിഎഫ് പ്രവർത്തകർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.
ഇന്നലെ രാത്രി 7 മണി മുതൽ രാത്രി 9 മണിവരെ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം കാട്ടാമ്പള്ളി മുതൽ ഒറ്റത്തെങ്ങ് വരെ റോഡ് മുഴുവനായും ബ്ലോക്ക് ആക്കികൊണ്ട് സഞ്ചരിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്ന് വളപട്ടണം എസ് ഐ ബി ആർ അരുണിന്റെ പരാതിയിലാണ് കേസടുത്തത്.
