കണ്ണൂർ: സ്പെഷ്യൽ സബ് ജയിലിലെ ബിസെല്ലിലെ തടവുകാരിൽ നിന്നും പരിശോധനയിൽ ജയിൽ അധികൃതർ രണ്ടു മൊബൈൽ ഫോണുകൾ പിടികൂടി.
ബി. സെല്ലിലെ തടവുകാരായ മുഹമ്മദ് സുഹൈൽ, മുഹമ്മദ് കുട്ടി എന്നിവരിൽ നിന്നാണ് സിം കാർഡില്ലാത്ത രണ്ടു കീപേഡ് ഫോണുകൾ ഒന്നാം തീയതി രാത്രി 10 മണിക്ക് അധികൃതർ പിടികൂടിയത്. ഇതിന്റെ ഭാഗമായി സെൻട്രൽ ജയിലിലും സബ് ജയിലിലും പരിശോധന ശക്തമാക്കി.
തുടർന്ന് ജയിൽ സൂപ്രണ്ട് ഇൻ ചാർജ് കെ വി മണിലാൽ ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
