Zygo-Ad

കാപ്പ ഉത്തരവ് ലംഘിച്ച്‌ ജില്ലയില്‍ പ്രവേശിച്ച കുറ്റവാളിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു


കണ്ണൂർ: കണ്ണൂർ റേഞ്ച് ഡിഐജിയുടെ കാപ്പ ഉത്തരവ് ലംഘിച്ച്‌ ജില്ലയില്‍ പ്രവേശിച്ച കുറ്റവാളിയെ കണ്ണൂർ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

അത്താഴക്കുന്ന് കൊറ്റാളി സ്വദേശി മജീഫിനെയാണ് (33) പിടികൂടിയത്. കണ്ണൂർ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശന വിലക്ക് ലംഘിച്ചതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

2025 നവംബർ 13-ലെ ഉത്തരവ് പ്രകാരം നവംബർ 15 മുതലാണ് ഇയാള്‍ക്ക് ജില്ലയില്‍ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കാപ്പ നിയമ പ്രകാരം മൂവ്‌മെന്റ് റെസ്ട്രിക്ഷൻ ഓർഡർ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

കണ്ണൂർ ടൗണ്‍, ചക്കരക്കല്‍, മയ്യില്‍, കരിപ്പൂർ, എടവണ്ണ തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മജീഫ്. കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ്നാഥിന്റെ നിർദ്ദേശ പ്രകാരം എസ് ഐ ജിഷ്ണു, സിപിഒമാരായ സന്ദീജ്, വിനില്‍മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Previous Post Next Post