Zygo-Ad

കടകളിൽ പരിശോധിനക്കെത്തിയ നഗരസഭ സെക്രട്ടറിയെ ആക്രമിച്ചു പരിക്കേല്പിച്ചു


തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ പി സുബൈറിനെ യാണ് ആക്രമിച്ചത്. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ജെ എഫ് സി ഫ്രൂട്ട് സ്ഥാപത്തിൽ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. 

വിവരമറിഞ്ഞ് തളിപ്പറമ്പ് പോലിസെത്തിയാണ് സുബൈറിനെ ആശുപത്രിയിലെത്തിച്ചത്. 

റോഡ് കൈയ്യേറി കച്ചവടം നടത്തി വരുന്നത് പരിശോധിക്കാനെത്തിയതായിരുന്നു തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയും ആരോഗ്യ വിഭാഗവും .

 തളിപ്പറമ്പ് മെയിൻ റോഡും മാർക്കറ്റ് റോഡും കൈയ്യേറി ഒരു വിഭാഗം സ്ഥാപന ഉടമകൾ കച്ചവടം നടത്തി വരികയാണ്.

റോഡ് കൈയ്യേറി കച്ചവടം നടത്തി വരുന്നത് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും വിഷമം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തോടൊപ്പം സെക്രട്ടറി പരിശോധനയ്ക്കത്തിയത്.

Previous Post Next Post