Zygo-Ad

പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ: കടുത്ത വേദനയ്ക്ക് ആശ്വാസം, ആരോഗ്യ മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടന്ന് ഡോക്ടര്‍മാര്‍


കണ്ണൂര്‍: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍വച്ച്‌ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തു വന്നു.

മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. രക്തസമ്മർദ്ദം മരുന്നുകളാല്‍ നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം.

യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്.

Previous Post Next Post