Zygo-Ad

പുസ്തക വിൽപനയിൽ ചരിത്രം സൃഷ്ടിച്ച് "നേതൃത്വത്തെ അണികൾ തിരുത്തണം': പ്രകാശന വേളയിൽ തന്നെ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ട് കുഞ്ഞികൃഷ്ണന്റെ രചന


പയ്യന്നൂർ: മലയാള പുസ്തക പ്രസാധന രംഗത്ത് ചരിത്രം സൃഷ്ടിച്ച് സി.പി.എം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ രചിച്ച നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകം. 

കഴിഞ്ഞ ദിവസം വൈകിട്ട് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന പ്രകാശനത്തിന് ശേഷം പുസ്തകം ചൂടപ്പം പോലെയാണ് വിറ്റു തീർന്നത് പരിപാടിയിൽ പങ്കെടുത്തവർ പുസ്തകം വാങ്ങുന്നതിനായി തിക്കും തിരക്കും കൂട്ടുകയായിരുന്നു. പലർക്കും പുസ്തകം ലഭിക്കാതെ നിരാശരാകേണ്ടി വന്നു. 

അടുത്ത പതിപ്പിനായി കാത്തു നിൽക്കുകയാണ് പലരും. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ഐ ടി ഉപദേഷ്ടാവായ ജോസഫ് സി. മാത്യുവാണ് എഴുത്തുകാരൻ വി. എസ് അനിൽ കുമാറിന് നൽകി പുസ്തക പ്രകാശനം നടത്തിയത്. 

വൻ ജനാവലി തന്നെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ജാഗ്രത പയ്യന്നൂരാണ് പരിപാടി സംഘടിപ്പിച്ചത് 100 പേജുള്ള പുസ്തകത്തിന് 100 രൂപയാണ്. മുഖവില '70 രൂപയ്ക്കാണ് പ്രകാശന വേളയിൽ പുസ്തകം വിതരണം ചെയ്തത്. 

സി.പി.എമ്മിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ധനരാജ്ഫണ്ട് വെട്ടിപ്പ് 'ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലെ അഴിമതി, പയ്യന്നൂർ സഹകരണ ബാങ്കിനായി ചതുപ്പ് നിലം വാങ്ങിയതിലെ കമ്മിഷൻ ഇടപാട്, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി എന്നിവ ഏഴാം അധ്യായത്തിലാണ് പരാമർശിക്കുന്നത്. 

ഇദ്ദേഹം സ്വന്തം ചിലവിലാണ് വിവാദ പുസ്തകം അച്ചടിച്ചു പുറത്തിറക്കിയത്. പ്രകാശനത്തിന് മുൻപേ തന്നെ വിവാദമായ പുസ്തകമാണ് നേതൃത്വത്തെ അണികൾ തിരുത്തണം.

Previous Post Next Post