കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്‌ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്.
ആൺ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. ലോഡ്ജിൽ ഒപ്പം ഉണ്ടായിരുന്ന അയൽവാസി കെ പി വിജയനെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയാണ് വിജയൻ.
ഇന്നലെ ഉച്ചയോടെയാണ് ഇരുവരും ഒരുമിച്ച് ലോഡ്‌ജിൽ മുറിയെടുത്തത്. വൈകുന്നേരം വിജയൻ മുറി പൂട്ടി പുറത്തു പോകുകയും ചെയ്‌തു.
പിന്നീട് ഇന്നലെ രാത്രി 9 മണിയോടെ ലോഡ്‌ജിലെ ആളുകൾ വന്നു നോക്കുമ്പോഴാണ് സീമയെയാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. ഉടൻ കാണാതായ വിജയനായി അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ രാവിലെയോടെ മാട്ടൂലിൽ പുഴയോരത്ത് തൂങ്ങി മരിച്ച നിലയിൽ വി-ജയനേയും കണ്ടെത്തുകയായിരുന്നു.
ഇരുവരും അയൽവാസികളാണെന്നാണ് വിവരം. തെങ്ങിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിജയന്റെ മൃതദേഹം. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
