കണ്ണൂർ: വില്പനയ്ക്കായി കൊണ്ടു വന്ന 1.200 കിലോ ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.
ബീഹാർ സ്വദേശി മൊജാഫർ അൻസാരി (31) യെയാണ്‌എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദിൻ്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ ടൗണ്‍ ബസ്റ്റാന്റ്, പാറക്കണ്ടി എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 1.200 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബു പി വി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി നാട്ടില്‍ നിന്നും കഞ്ചാവ് കൊണ്ടു വന്ന് കണ്ണൂർ ജില്ലയില്‍ ചില്ലറ വില്പന നടത്തുകയായിരുന്നു.
പരിശോധനയില്‍ അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്)മാരായ അബ്ദുല്‍ നാസർ ആർ പി, പി,അനില്‍കുമാർ പി കെ,ഷജിത്ത് കെ (ഐ.ബി) അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ് കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി,ബഷീർ, ഫസല്‍, സായൂജ് വി കെ, സനല്‍ കുമാർ, വനിത സിവില്‍ എക്‌സൈസ് ഓഫിസർ ഷൈന വി കെ എന്നിവരും ഉണ്ടായിരുന്നു.
