Zygo-Ad

പതിനെട്ടുകാരിയായ ഹ്രസ്വചിത്രങ്ങളിലെ നടിയെ ബലാത്സംഗം ചെയ്ത കേസ്: വീഡിയോ ഗ്രാഫര്‍ അറസ്റ്റില്‍


ശ്രീകണ്ഠപുരം: ഹ്രസ്വ ചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വീഡിയോ ഗ്രാഫർ അറസ്റ്റില്‍.

തില്ലങ്കേരി സ്വദേശിയും പെരളശേരി വെള്ളച്ചാലില്‍ വാടകവീട്ടില്‍ താമസക്കാരനുമായ പുതിയ വീട്ടില്‍ അഭിറാമിനെ (23) ആണ് ശ്രീകണ്ഠ‌പുരം സി ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്‌.

ചെങ്ങളായി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയും യുവാവും തമ്മില്‍ നേരത്തെ പരിചയമുണ്ട്. 

കഴിഞ്ഞ അരങ്ങം ഉത്സവം കാണാൻ രാത്രി ഇരുവരും പോയിരുന്നു. തിരിച്ചു വരാൻ ഏറെ വൈകിയപ്പോള്‍ യുവതിയുടെ വീട്ടില്‍ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. 

പിറ്റേ ദിവസം ഉച്ചക്ക് അവിടെ വച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി. പോലീസ് അറസ്റ്റ് ചെയ്‌ത അഭിറാമിനെ കണ്ണൂർ സെൻട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തു.

Previous Post Next Post