എടക്കാട്: റോഡരികില്‍ നിർത്തിയിട്ട വാഹനങ്ങളിലെ ബാറ്ററി മോഷണത്തിന് പിന്നാലെ വീടിന് പുറത്തെ വാട്ടർ മീറ്ററും മോട്ടോറും കള്ളൻമാർ അടിച്ചു മാറ്റുന്നത് പതിവാകുന്നു. എടക്കാട്, മുഴപ്പിലങ്ങാട് മേഖലകളില്‍ ഇത്തരത്തി ല്‍ മോഷണം പെരുകുന്നതായി പരാതി വ്യാപകമാണ്.
കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട്ടെ ഫല്‍ഗുനന്റെ വീട്ടിന് പുറത്തുള്ള മോട്ടോർ കളവ് പോയിരുന്നു.
ഇതിനു പിന്നാലെ ഈക്കഴിഞ്ഞ ബുധനാഴ്ച്ച എടക്കാട് പാച്ചാക്കര ഉസ്മാൻ എൻജിനീയർ റോഡിന് സമീപം പ്രവാസിയായ അലിയമ്പത്ത് മുഹമ്മദ് റൗഫിന്റെ വീട്ടിലെ വാട്ടർ അതോറിറ്റിയുടെ വെള്ളത്തിൻ്റെ മീറ്ററും വാട്ടർ മോട്ടോറും മോഷ്ടാക്കള്‍ അടിച്ചു മാറ്റിയിരുന്നു.
ഇത് സംബന്ധിച്ച് വീട്ടുകാർ എടക്കാട് പൊലീസില്‍ പരാതി നല്‍കി. ഈ അടുത്ത ദിവസങ്ങളിലായി ഇത്തരത്തിലുള്ള മോഷണങ്ങള്‍ പെരുകുകയാണന്നും രാത്രികാലങ്ങളില്‍ പൊലീസ് ശക്തമായ പട്രോളിങ് നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
