കണ്ണൂർ: കണ്ണൂരിൽ നഗരമധ്യത്തിൽ വച്ച് എസ്.എഫ്.ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.
സംഘർഷത്തിൽ എസ്.എഫ്.ഐ നേതാവ് സനന്ത് കുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റിജിൻ രാജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരത്തിൽ യൂത്ത് കോൺഗ്രസിൻ്റെ ഫ്ലക്‌സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

