കൊളച്ചേരി: കൊളച്ചേരി നാലാം പീടിക സർവീസ് സ്റ്റേഷന് സമീപം ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
മയ്യിൽ ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും എതിർദിശയിൽ നിന്നും വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ കൊളച്ചേരി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസം അനുഭവപ്പെട്ടു.
