കരിങ്കൽ കുഴി (നമ്പ്രം): നമ്പ്രം മുച്ചിലോട്ട് കാവിലും ഓഫീസിലും കഴകപ്പുരയിലും കള്ളൻ കയറി വ്യാപക നാശനഷ്ടം. കാവിൻ്റെ മുന്നിലുള്ള ഭണ്ഡാരം തകർത്ത് പണം അപഹരിച്ചു. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണ് കളവ് നടന്നതായി കരുതുന്നത്.
ശ്രീകോവിലിൻ്റെ പൂട്ട് പൊളിച്ച് അകത്ത് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. കാവിന് പുറത്തെ ഓഫീസിൽ കയറി സ്വർണ്ണത്താലിയടക്കം കളവ് പോയിട്ടുണ്ട്. വലിച്ചിട്ട് ഓഫീസാകെ അലങ്കോലമാക്കിയിട്ടുണ്ട്. ഏകദേശം ഒന്നര പവനോളം നേർച്ചയായി വന്ന സ്വർണ്ണ താലികളാണ് കവർന്നത്.
കാവിന് താഴെ കഴക പ്പുരയുടെ പൂട്ട് പൊളിച്ചു അകത്തു കയറി. ഇവിടെ ആൾപാർപ്പില്ലാതത് കൊണ്ട് നഷ്ടമില്ലെന്നാണ് അറിയുന്നത്. പന്ത്രണ്ട് ദിവസത്തോളമായി ഇവിടെ സ്വർണ്ണ പ്രശ്നം നടന്ന് വരികയായിരുന്നു. കഴിഞ്ഞ ആഴ്ച ജോൽത്സ്യരുടെ അസൗകര്യത്തെ തുടർന്ന് പ്രശ്നം മാറ്റിവെച്ചിരുന്നു.
ഇതിനിടെയാണ് കാവിൽ കള്ളൻ കയറിയത്. ഇവിടെ സിസിടിവി തകരാറിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വർഷങ്ങൾക്ക് മുന്നേ കള്ളൻ കയറി കഴകപ്പുരയിലെ വിഗ്രഹം മോഷ്ടിച്ചിരുന്നു. രണ്ടാം തവണയാണ് നമ്പ്രo മുച്ചിലോട്ട് നടന്ന കളവ്
