Zygo-Ad

കെ. സുധാകരന് സീറ്റില്ല; എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് അന്തിമ തീരുമാനം

 


കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഹൈക്കമാൻഡ് നിർണ്ണായക തീരുമാനമെടുത്തു. കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുത്ത നിലപാടെടുത്തു. ഇതോടെ കണ്ണൂരിൽ മത്സരിക്കാനുള്ള സുധാകരന്റെ നീക്കം പാളി.

മാരത്തോൺ ചർച്ചകൾ:

ഡൽഹിയിൽ എഐസിസി അധ്യക്ഷന്റെ വസതിയിൽ പുലർച്ചെ 2.15 വരെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് പട്ടികയ്ക്ക് അന്തിമരൂപമായത്. തർക്കം നിലനിൽക്കുന്ന പെരുമ്പാവൂർ ഉൾപ്പെടെയുള്ള ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

നേതാക്കളുടെ പ്രതികരണം:

മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. സീറ്റ് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, തർക്കമുള്ള മണ്ഡലങ്ങളിൽ ചർച്ച തുടരുകയാണെന്നും ബാക്കി സീറ്റുകളിൽ തീരുമാനമായെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. മികച്ച സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് അണിനിരത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.



Previous Post Next Post