തളിപ്പറമ്പ്: വയോധികനെ കബളിപ്പിച്ച് സ്വർണ്ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം സ്വദേശിയും നിലവിൽ കോഴിക്കോട് മാങ്കാവിൽ താമസക്കാരനുമായ താഹ (50) ആണ് പിടിയിലായത്.
പയ്യാവൂർ കാട്ടിക്കണ്ടം സ്വദേശിയായ കാടങ്കോട്ട് വീട്ടിൽ നാരായണന്റെ (74) അരപ്പവൻ വരുന്ന സ്വർണ്ണ മോതിരമാണ് പ്രതി കൈക്കലാക്കിയത്.
കഴിഞ്ഞ ജനുവരി ഏഴിന് കോർണറിന് സമീപത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. വയോധികനെ കബളിപ്പിച്ച് മോതിരം ഊരി വാങ്ങിയ ശേഷം പ്രതി കടന്നു കളയുകയായിരുന്നു.
ബുധനാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘം താഹയെ പിടികൂടിയത്.
തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ബാബുമോന്റെ നിർദ്ദേശപ്രകാരം എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, പോലീസ് ഉദ്യോഗസ്ഥരായ ബിജേഷ്, സുജേഷ്, ജെയ്‌മോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
