Zygo-Ad

ഹോമിയോ ഡോക്ടറുടെ വീട്ടിൽ കവർച്ച: സ്വർണാഭരണങ്ങളും പണവും നഷ്ടമായി


പെരിങ്ങോം: പെരിങ്ങോം പൊലിസ് സ്റ്റേഷൻ പരിധിയിലെ ഓലയമ്പാടിയിൽ ഹോമിയോ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് രണ്ട് പവന്റെ ഒരു സ്വര്‍ണ കൈവളയും 55,000 രൂപയും കവര്‍ച്ച ചെയ്തു.

ഓലയമ്പാടി ചട്യോള്‍ ബസ്‌റ്റോപ്പിന് സമീപത്തെ ഡോ.ഇ.പി.രാജന്റെ ദീപം ഹൗസിലാണ് മോഷണം നടന്നത്.

ഇന്നലെ (ജനുവരി 28) രാത്രി 7 നും 9.35 നും ഇടയിലായിരുന്നു കവര്‍ച്ച. ഡോ.രാജനും കുടുംബവും വിളയാങ്കോട് മകളുടെ വീട്ടില്‍ പോയതായിരുന്നു.

മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് ഡൈനിംഗ് ഹാളിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ വളയും കിടപ്പ് മുറിയിലെ അലമാരയിലും പരിശോധന മുറിയിലുമായി സൂക്ഷിച്ച 55,000 രൂപയുമാണ് കവര്‍ന്നത്.

മൊത്തം 2,75,000 രൂപ നഷ്ടം കണക്കാക്കുന്നു. എല്ലാ മുറികളുടെയും വാതിലുകള്‍ കുത്തിത്തുറന്നിട്ടുണ്ട്.

പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തും.

Previous Post Next Post