പയ്യന്നൂർ: കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സി പി എം പ്രതിഷേധം. പയ്യന്നൂരിൽ സി പി എം പ്രവർത്തകർ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.
സി പി എം കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് പ്രകടനം ഉണ്ടായത്. കുഞ്ഞികൃഷ്ണനെ വർഗ്ഗ വഞ്ചകനെന്ന് വിളിച്ചും മറ്റുമാണ് സി പി എം പ്രവർത്തകർ പ്രതിഷേധിച്ചത്.
