തളിപ്പറമ്പ്: ഒടുവള്ളി ടിപ്പര്‍ ലോറിക്ക് തീപിടിച്ചു, നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഒടുവള്ളി ബൈക്ക് വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന കെ.എല്‍-58 കെ-7405 ടിപ്പര്‍ലോറിക്ക് തീപിടിച്ചത്.
എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ലോറി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീപിടിച്ചതാണെന്ന് വ്യക്തമായത്. ഉടന്‍ തന്നെ നാട്ടുകാരായ എം.എസ്.സോണി, ടി.കെ.സുഭാഷ്, അരുണ്‍ ജോയി, ആന്‍ഡ്രൂസ്, ബിന്‍സ്, അഖില്‍, ബോണി എന്നിവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വലിയ ദുരന്തമാണ് ഒഴിവാത്.
തൃക്കരിപ്പൂരിലെ കെ.വിപിന്‍ ചന്ദ്രന്റെതാണ് ടിപ്പര്‍ ലോറി. തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേന എത്തുമ്പോഴേക്കും നാട്ടുകാര്‍ അപകടം പൂര്‍ണമായി ഒഴിവാക്കിയിരുന്നു.
