ശ്രീകണ്ഠാപുരം: തീപൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധിക മരിച്ചു. ശ്രീകണ്ഠപുരം നിടിയേങ്ങ ചേപ്പറമ്പ് പയറ്റുചാലിലെ മണിമല വീട്ടില്‍ ക്ലാരമ്മ മാണി (74) യാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇവരെ തീപൊള്ളലേറ്റ നിലയില്‍ വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
