Zygo-Ad

ഉല്ലാസയാത്രയ്ക്കിടെ ഹൗസ് ബോട്ടിൽ നൃത്തം ചെയ്യുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു


 തളിപ്പറമ്പ്: കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയ്‌ക്കെത്തിയ ഗൃഹനാഥൻ ഹൗസ് ബോട്ടിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കച്ചേരിയിലെ 'ഗോവിന്ദം' വീട്ടിൽ ഹരിഹര ടി.പി. രാമകൃഷ്ണൻ (66) ആണ് അന്തരിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ തളിപ്പറമ്പ് മൊറാഴ വെള്ളിക്കീൽ പാർക്കിലായിരുന്നു സംഭവം. ബന്ധുക്കളോടൊപ്പം ബോട്ടിൽ യാത്ര ചെയ്യവേ, പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ചെറുകുന്നിലെ സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിലെ റിട്ട. സീനിയർ സൂപ്രണ്ടായിരുന്നു അദ്ദേഹം. പരേതനായ കരിപ്പാളി ഗോപാലൻ നമ്പ്യാരുടെയും താഴെപ്പള്ളി ജാനകിയമ്മയുടെയും മകനാണ്.

 * ഭാര്യ: പത്മജ (റിട്ട. പ്രധാനാധ്യാപിക, കയനി യു.പി. സ്കൂൾ).

 * മക്കൾ: ആദർശ് (ഡാറ്റാ അനലിസ്റ്റ്, ബംഗളൂരു), അശ്വിൻ (കാനഡ).

 * മരുമകൾ: അഞ്ജലി ശശികുമാർ (തലശ്ശേരി).

 * സഹോദരങ്ങൾ: ടി.പി. രാജീവൻ (റിട്ട. അധ്യാപകൻ), ശ്യാമള (റിട്ട. പ്രധാനാധ്യാപിക), രമേഷ് ബാബു (സിംഗപ്പൂർ), ശ്രീജ (അധ്യാപിക, വേളം എച്ച്.എസ്.എസ്), പരേതയായ പ്രീത.

മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മട്ടന്നൂർ ഉരുവച്ചാലിലെ വീട്ടുവളപ്പിൽ നടക്കും.



Previous Post Next Post