കണ്ണൂർ: 11-01-2026 ഞായറാഴ്ച മുതൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഒപി കൗണ്ടർ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് (പുതിയ കെട്ടിടം) താഴത്തെ നിലയിലും, നിലവിൽ അഡ്മിനിസ്ട്രേറ്റീവ് (പഴയ കെട്ടിടം) ബ്ലോക്കിൽ പ്രവർത്തിക്കുന്ന ജനറൽ ഒപി, ജനറൽ മെഡിസിൻ, ചെസ്റ്റ് ഒപി, ഇ.എൻ.ടി, ഓർത്തോപീഡിക്ക്, ജനറൽ സർജറി, എന്നീ ഒപികൾ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് (പുതിയ കെട്ടിടം) ഒന്നാമത്തെ നിലയിലേക്ക് മാറ്റി പ്രവർത്തിക്കുന്നതാണ്.
നിലവിലുള്ള ഒഫ്താൽമോളജി, ഡെന്റൽ, സ്കിൻ, സൈക്യാട്രി, എന്നീ ഒപികൾ അഡ്മിനിസ്ട്രേറ്റീവ് (പഴയ കെട്ടിടം) ബ്ലോക്കിൽ തന്നെ പ്രവർത്തിക്കുന്നതുമാണ്.
