എടക്കാട്: കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ചത് ചോദ്യം ചെയ്ത ദമ്പതികളെയും ഒരു വയസ്സുകാരനായ മകനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. വടകര ഓർക്കാട്ടേരി സ്വദേശി വി.ടി.കെ. വിജേഷിന്റെ (28) പരാതിയിലാണ് നടപടി.
ഈ മാസം 4-ന് വൈകുന്നേരം 5:30-ഓടെ മുഴപ്പിലങ്ങാട് കുളം ബസാറിലേക്കുള്ള റോഡിലായിരുന്നു അക്രമം നടന്നത്. വിജേഷും ഭാര്യ ഷാമിലിയും മകൻ ഓസിലും സഞ്ചരിച്ച കാറിന് പിന്നിൽ പ്രതികളുടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് പരാതിയിൽ പറയുന്നത്:
ഒന്നാം പ്രതി വിജേഷിന്റെ ഭാര്യയ്ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു.ക്രൂരമായി മർദ്ദക്കുകയും ചെയ്തു. പരാതിക്കാരനെ തടഞ്ഞുവെച്ച് കൈകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്ക് അടിച്ചു.
തടയാൻ ശ്രമിച്ച ഭാര്യയെ തള്ളുകയും ഈ സമയം കയ്യിലുണ്ടായിരുന്ന ഒരു വയസ്സുകാരനായ കുഞ്ഞിന്റെ മുഖത്ത് അടിക്കുകയും ചെയ്തു.രണ്ടാം പ്രതി
പരാതിക്കാരന്റെ കൈകൾ മടക്കിപ്പിടിച്ച് മർദ്ദിക്കാൻ സഹായം നൽകി.
മർദ്ദനമേറ്റ കുടുംബം ചികിത്സ തേടിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
