കണ്ണൂർ: വിദേശത്തേക്ക് മടങ്ങാനിരിക്കെ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തളിപ്പറമ്പ് കുപ്പത്ത് താമസക്കാരനായ ബദരിയ്യ നഗർ ബിവി റോഡിലെ കുട്ടുക്കൻ മുഹമ്മദ് കുഞ്ഞിയാണ് (45) മരിച്ചത്.
ദുബായിയില്‍ പാർട്ണർഷിപ്പില്‍ ക്രോക്കറി സ്ഥാപനം നടത്തിവരുന്ന മുഹമ്മദ് കുഞ്ഞി ആറു മാസം മുമ്പാണു നാട്ടിലെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ വിദേശത്തേക്കു മടങ്ങേണ്ടതായിരുന്നു.
ഞായറാഴ്ച രാത്രി ഉറങ്ങാൻ കിടന്ന മുഹമ്മദ് കുഞ്ഞിയെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു.
കായക്കൂല്‍ ഹസൻഹാജി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷബീന. സഹോദരങ്ങള്‍: ജാഫർ, മറിയംബി, സുമയ്യ, ജുബ്രിയ.
