കണ്ണൂർ: എടക്കാട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ ഓട്ടോ ഡ്രൈവർ പിടിയിലായി. ചിറക്കൽ കുന്നുംകൈ സ്വദേശി വി. അമീറിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാനിൽ നിന്നും ബാറ്ററി മോഷ്ടിച്ച് ഓട്ടോയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. മോഷ്ടിച്ച ബാറ്ററി ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
എടക്കാട് പോലീസ് ഇൻസ്പെക്ടർ കെ. വി. ഉമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
