Zygo-Ad

മുൻ എം.എൽ.എ കെ.കെ. നാരായണൻ അന്തരിച്ചു; അന്ത്യം പൊതുപരിപാടിക്കിടെ കുഴഞ്ഞുവീണ്



കണ്ണൂർ: ധർമ്മടം മുൻ എം.എൽ.എയും സി.പി.ഐ.എം നേതാവുമായ കെ.കെ. നാരായണൻ (76) അന്തരിച്ചു. പെരളശ്ശേരി എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും ജനകീയ നേതാവുമായിരുന്ന അദ്ദേഹം ധർമ്മടം നിയോജക മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഭൗതികദേഹം പൊതുദർശനത്തിന് ശേഷം സംസ്കരിക്കും.




Previous Post Next Post