കണ്ണൂരില്‍ വൻ എംഡിഎംഎ വേട്ട. അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്ബതികളെ പൊലീസ് പിടികൂടി. കണ്ണൂര്‍ തയ്യില്‍ സ്വദേശി രാഹുല്‍ എന്ന ഷാഹുല്‍ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 70 ഗ്രാമില്‍ അധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്ഡിലാണ് ദമ്ബതികളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്.
സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയില്‍ എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ബെംഗളൂരുവില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദും നജ്മയും മയക്കുമരുന്ന് കൈമാറാൻ ലക്ഷ്യമിട്ടാണ് കണ്ണൂരിലെത്തിയത്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. കണ്ണൂരില്‍ രാസലഹരി കൈമറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.
