Zygo-Ad

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് നേരെ അതിക്രമം: സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്


 തളിപ്പറമ്പ്: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും വിമുക്തഭടനുമായ പയ്യാവൂർ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഡിസംബർ 22-നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ശ്രീകണ്ഠപുരം സ്വദേശിനിയായ പെൺകുട്ടി മാതാവിനൊപ്പം കൗൺസിലിംഗിനായി ആശുപത്രിയിൽ എത്തിയതായിരുന്നു. മാതാവ് കൗൺസിലിംഗ് മുറിക്കുള്ളിൽ പോയ സമയത്ത്, പുറത്ത് കാത്തുനിന്ന പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാരൻ ശരീരത്തിൽ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

കൗൺസിലിംഗ് സമയത്ത് കുട്ടി വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ പി. ബാബുമോൻ അറിയിച്ചു. പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കോതേരിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.




Previous Post Next Post