Zygo-Ad

കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

 



കണ്ണൂർ: താവക്കരയിലെ ഹോട്ടലിൽ വച്ച് യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം പോലീസ് പിടികൂടി.

ഒരു സ്ത്രീയും പുരുഷനും ലഹരിവസ്തുവുമായി ഹോട്ടലിൽ ഉണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ പരിശോധനയിലാണ് തയ്യിൽ മറക്കരകണ്ടി സ്വദേശികളായ ആരിഫ് സി.എച്ച് (41), അപർണ (25) എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 2.94 ഗ്രാം എംഡിഎംഎ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനു മോഹൻ പി.എയുടെ നിർദ്ദേശ പ്രകാരം എസ്.ഐ ദീപ്തി വി.വിയുടെ നേതൃത്വത്തിൽ എസ്.ഐ വിനീത്, എസ്.സി.പി.ഒമാരായ സുമേഷ്, സമീർ, സി.പി.ഒമാരായ സൗമ്യ, വിനിൽമോൻ എന്നിവർ പ്രതികളെ പിടികൂടുകയായിരുന്നു.





Previous Post Next Post