Zygo-Ad

രാഹുലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കണ്ണൂരിലും കേസെടുത്തു


കണ്ണൂർ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗണ്‍ പൊലീസ്.

സുനില്‍ മോൻ കെ എം എന്ന ഫെസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കണ്ണൂരില്‍ പൊലീസ് കേസ് എടുത്തത്.

സന്ദീപ് വാര്യരുടെ പോസ്റ്റിലെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് കേസ്. അതിജീവിതയുടെ അന്തസിനെ ഹനിക്കുന്ന പ്രവൃത്തി ചെയ്‌തെന്ന് എഫ് ഐ ആറില്‍ പറയുന്നു.

Previous Post Next Post