Zygo-Ad

ഓൺലൈൻ ഷെയർ ട്രേഡിംഗിൽ 26, 26, 956 രൂപ തട്ടിയെടുത്തു

 


കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങിൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ ഫേസ്ബുക്ക് വഴിയും വാട്സാപ്പ് വഴിയും ബന്ധപ്പെട്ട് 26, 26, 956 രൂപ തട്ടിയെടുത്ത സംഘത്തിനെതിരെ കണ്ണൂർ സൈബർ ക്രൈം സ്റ്റേഷൻ പോലീസ് കേസെടുത്തു. മുണ്ടേരി പടന്നോട്ടു മീങ്കണ്ടിയിലെ പി. സി. മുഹമ്മദാലി (66) യുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരൻ്റെ മകനായ മുഹമ്മദൽത്താഫ് മുഹമ്മദാലിയെ (36) വാട്സ്ആപ്പിലും ഫേസ്ബുക്കിലൂടെയും സൈബർ തട്ടിപ്പുസംഘം ഈ മാസംആറാം തീയതി ബന്ധപ്പെട്ട ശേഷം 7 നും 18 നുമിടയിലുള്ള കാലയളവിൽ പല തവണകളായി പ്രതികളുടെവിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 26, 26, 950 രൂപ നിക്ഷേപിപ്പിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Previous Post Next Post