
എടക്കാട് : മുഴപ്പിലങ്ങാട് ബീച്ചിന് സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി. മുഴപ്പിലങ്ങാട് ഡിസ്പെൻസറിക്ക് സമീപത്തെ പി എം. ഷിജിലിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം രൂപ വിലമതിക്കുന്ന കെ.എൽ. 13. എ.വൈ.4669നമ്പർ സ്കൂട്ടർ ആണ് 28 ന് രാത്രി 10 മണിയോടെ
മോഷണം പോയത്. തുടർന്ന് എടക്കാട് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.